ചെങ്ങനൂർ: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു.
ചെങ്ങന്നൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പ്രചാരണ യാത്രയ്ക്ക് പൊതുജനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, യാത്രക്കാർ എന്നിവർ മികച്ച പിന്തുണ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ അതിന്റെ പിടിയിൽ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് സബ് ഇൻസ്പെക്ടർ സാലിഹ് ബഷീർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ......
ചെങ്ങന്നൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ശ്രീ നാരായണ കോളേജിൽ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ യോഗ സെക്രട്ടറി
ജയ ജെ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനദിനത്തിൽ ഉമയാറ്റുകര എം.ടി.എൽ.പി സ്കൂളിൽ വായനദിന പരിപാടി സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ എച്ച്.റീന ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളുടെ 2026-27 പ്രവർത്തന വർഷത്തിലെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ചെങ്ങന്നൂർ സെൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടത്തി.
നേതൃസംഗമം യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡണ്ട് റവ ഫാ
എൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡണ്ട് റവ ഫാ ജെയിൻ സി. മാത്യു
ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറിയും
തിരുവല്ല തഹസിൽദാരുമായ ജോബിൻ കെ. ......
ഇടയാറൻമുള: പട്ടത്വ സുവർണ ജൂബിലിയിലേക്ക് പ്രവേശിച്ച റവ. ജോർജ് കെ ജോൺ കൊളഞ്ഞിക്കൊമ്പിലി നെ ളാക സെന്തോം മാർത്തോമ്മാ ഇടവക ആദരിച്ചു. ബ്രദർ.......
എറണാകുളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നിർണായകമായ തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.
എം.ജി. ......
കൊച്ചി: കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം നടത്തി വന്നിരുന്ന കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ വെസ്സലിന്റെ നീറ്റിലിറക്കൽ കർമ്മം കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ നിർവഹിച്ചു.
14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും യാത്ര ചെയ്യുവാൻ സൗകര്യം ലഭിക്കും വിധമാണ് പുതിയ റോ റോ സർവീസ് സജ്ജീകരിച്ചിരിക്കുന്നതെന്നും നിലവിലുള്ള റോ റോ സർവീസിൽ കാണപ്പെട്ട പോരായ്മകൾ കൂടി പരിഹരിച്ചുകൊണ്ട് തന്നെയാണ് പുതിയ റോ- റോ യുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള പുതിയ റോ - റോ സർവീസ് കൂടി ആരംഭിക്കുന്നതോടെ വൈപ്പിൻ ഫോർട്ട് കൊച്ചി വഴിയുള്ള പശ്ചിമ കൊച്ചിയിലെ യാത്ര ക്ലേശം കുറയുമെന്നും കൊച്ചി മേയർ അഭിപ്രായപ്പെട്ടു.
KSINC ഡയറക്ടർ ഗിരിജ ഐഎഎസ് , ഷിപ്പിയാർഡ് CMD ജോസ്. വി.ജെ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. ......
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാഹനങ്ങളുടെയും സ്കോച്ച് വിസ്കിയുടെയും വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ......
മേടം: ഭാഗ്യം അനുകൂലിക്കുന്ന ദിനം. ജോലികളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.......